മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ

*മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ...*

👉മലയാള സിനിമയുടെ പിതാവ് - *ജെ.സി.ദാനിയേൽ*

👉ആദ്യത്തെ മലയാള സിനിമ -
*വിഗതകുമാരൻ*

👉സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി -
*മാർത്താണ്ടവർമ(1933)*

👉മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -
*ബാലൻ(1938)*

👉മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി - *ആലപ്പി വിന്സെന്റ് (ബാലൻ 1938)*

👉മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് - *ഹലോ മിസ്റ്റർ*

👉ആദ്യം സംസാരിച്ച നായക നടൻ - *കെ കെ അരൂർ*

👉ആദ്യം സംസാരിച്ച നായികാ നടി -
*എം.കെ കമലം*

👉മലയാളത്തിലെ ആദ്യ കളർ ചിത്രം -
*കണ്ടം ബെച്ച കോട്ട്(1961)*

👉ആദ്യ പുരാണ ചിത്രം - *പ്രഹ്ലാദ(1941)*

👉ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം - *ജീവിത നൗക (1951)*

👉ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം -
*ന്യൂസ് പേപ്പർ ബോയ് (1955)*

👉ആദ്യ സിനിമ സ്കോപ് ചിത്രം -
*തച്ചോളി അമ്പു (1978)*

👉ആദ്യ 70mm ചിത്രം - *പടയോട്ടം (1982)*

👉പടയോട്ടം എന്ന ചിത്രത്തിന്
പ്രേരകമായ ഫ്രഞ്ച് നോവൽ- *ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ*

👉ആദ്യ 3D ചിത്രം - *മൈ ഡിയർ കുട്ടിചാത്താൻ3D (1984)*

👉ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം - *കാലാപാനി (1996)*

👉ആദ്യ ഡി ടി എസ് ചിത്രം -
*മില്ലേനിയം സ്റ്റാർസ്(2000)*

👉ആദ്യ ജനകീയ സിനിമ - *അമ്മ അറിയാൻ(1986)*

👉ആദ്യ ഡിജിറ്റൽ സിനിമ - *മൂന്നാമതൊരാൾ (2006)*

👉ആദ്യ sponsered സിനിമ - *മകൾക്കായ് (2005)*

👉പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ- *ഓളവും തീരവും (1970)*

👉പ്രസിഡന്റിന്റെ വെള്ളിമെഡൽ
നേടിയ ആദ്യ മലയാള ചിത്രം -
*നീലകുയിൽ (1954)*

👉പ്രസിഡന്റിന്റെ സ്വർണ മെഡൽ
നേടിയ ആദ്യ മലയാള ചിത്രം - *ചെമ്മീൻ(1965)*

👉മികച്ചചിത്രതിനുള്ള ആദ്യ ദേശീയ
അവാർഡ് - *ചെമ്മീൻ (1965)*

👉ആദ്യ മലയാള കളർ ചിത്രം- *ചെമ്മീൻ (1965)*

👉ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി - *വയലാർ*

👉ഓസ്കാർ പുരസ്കാരത്തിന്
നിർദ്ദേശിക്കപെട്ട ആദ്യ മലയാള
ചിത്രം- *ഗുരു (1997)*

👉ആദ്യ ഫിലിം സ്റ്റുഡിയോ - *ഉദയ (1948)*

👉ആദ്യ ഫിലിം സൊസൈറ്റി - *ചിത്രലേഖ (1964)*

👉പത്മശ്രീ നേടിയ ആദ്യ മലയാള നടൻ - *തിക്കുറിശി സുകുമാരാൻ നായർ(1973)*

👉ആദ്യ ജെ സി ഡാനിയേൽ അവാർഡ് - *ടി.ഇ വാസുദേവൻ (1992)*

👉ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ
ആദ്യ മലയാളി - *അടൂര്‍ ഗോപാല കൃഷ്ണൻ*

👉മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ നടൻ - *പി.ജെ ആന്റണി(നിർമാല്യം -1973)*

👉മികച്ച നടിക്കുള്ള ആദ്യ ദേശീയ
അവാർഡ് - *ശാരദ (1968)*

👉മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാളി - *മോനിഷ (നഖക്ഷതങ്ങൾ)*

👉മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന
അവാർഡ് - *കുമാര സംഭവം (1969)*

👉മികച്ച നടനുള്ള ആദ്യ സംസ്ഥാന
അവാർഡ് - *സത്യൻ (കടൽപാലം -1969)*

👉മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന
അവാർഡ് - *ഷീല (കള്ളിചെല്ലമ-1969)*

👉എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ- *മമ്മൂട്ടി (3 തവണ)*

👉എറ്റവും കൂടുതൽ തവണ ദേശീയ അവാർഡിൻറ്റെ ഫൈനൽ റൗണ്ടിൽ നടൻ- *മമ്മൂട്ടി (28 തവണ നോമിനേഷൻ- 15  തവണ ഫൈനൽ റൗണ്ട്- 3 തവണ വിജയം)*

👉എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ നടി - *ശാരദ (2 തവണ)*

👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടൻ - *മോഹൻലാൽ (6 തവണ)*

👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടി - *ഉർവശി(5തവണ)*

👉എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ്
നേടിയ മലയാള നടൻ- *മമ്മൂട്ടി (13 തവണ)*

👉വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ
മലയാള ചലച്ചിത്ര ഗാനം - *കൂട്ട് തേടി... (വർഷം - 2014)*

എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച മലയാള നടൻ - *ജഗതി ശ്രീകുമാർ*

👉എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി - *സുകുമാരി*

👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ
 ആയ  നടൻ - *പ്രേം നസീർ*

👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ
 ആയ  രണ്ടാമത്തെ നടൻ - *മമ്മൂട്ടി*

👉എറ്റവും കൂടുതൽ സിനിമകളിൽ
നായികാ - നായകന്മാർ - *പ്രേംനസീർ -ഷീല*

👉എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ ആയ രണ്ടാമത്തെ നടനും - നടിയും - *മമ്മൂട്ടി- സീമ*

👉എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
മലയാള സിനിമ - *പിറവി*

👉എറ്റവും കൂടുതൽ അവാർഡ് നേടിയ
മലയാളി സംവിധയകാൻ - *അടൂർ ഗോപാലകൃഷ്ണൻ*

👉ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ  പ്രദർശിപ്പിച്ച സിനിമ - *ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ*

👉സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ  പ്രദർശിപ്പിച്ച സിനിമ - *ദളപതി (555 ദിവസം)*

👉തമിഴഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ -
*ഒരു സിബിഐ ഡയറി കുറിപ്പ് (365 ദിവസം)*

 👉ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ -
*സാമ്രാജ്യം(368 ദിവസം)*

 👉ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ സിനിമ. *ഗോഡ്ഫാദർ (405 ദിവസം)*

👉2000- നു ശേഷം ഇന്നുവരെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ ഓടിയ മലയാള സിനിമ- *പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്റ് (225 ദിവസം)*

👉ആദ്യമായി മലയാളത്തിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയതും, മാഗസിൻ തുടങ്ങിയതും ഏതു നടൻറ്റെ പേരിലാണ് - *മമ്മൂട്ടി*

👉മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ
സിനിമ -  *അതിരാത്രം-1984*

👉മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ - *രാജാവിന്റെ മകൻ-1986*

👉മമ്മൂട്ടിയെ
മെഗാതാരമാക്കിയ ചിത്രം - *ന്യൂ ഡെൽഹി-1987*

👉സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം - *കമ്മീഷണർ- 1994*

👉ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം -
*തൂവൽ കൊട്ടാരം- 1996*

👉ദിലീപിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം - *മീശമാധവൻ -2002*

👉ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ - *മണിച്ചിത്രത്താഴ്*

👉അന്യഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായതും, ഹിറ്റു കൾ ഉളളതുമായ  മലയാളനടൻ - *മമ്മൂട്ടി*

👉ആദ്യത്തെ 1 കോടി കളക്ഷൻ നേടിയ പടം - *ആ രാത്രി(മമ്മൂട്ടി -1984)*

👉ആദ്യത്തെ 2 കോടി - *ന്യൂ ഡെൽഹി (മമ്മൂട്ടി -1987)*

👉ആദ്യത്തെ 4 കോടി കളക്ഷൻ നേടിയ പടം- *ഒരു വടക്കൻ വീരഗാഥ(മമ്മൂട്ടി -1989)*

👉ആദ്യത്തെ 5 കോടി - *കിലുക്കം(മോഹൻലാൽ-1991)*

👉ആദ്യത്തെ 10 കോടി -
*ദി കിംഗ്(മമ്മൂട്ടി -1995)*

👉ആദ്യത്തെ 15 കോടി - *ഹിറ്റ്ലർ (മമ്മൂട്ടി -1996)*

👉ആദ്യത്തെ 20 കോടി - *നരസിംഹം(മോഹൻലാൽ-2000)*

👉ആദ്യത്തെ 25 കോടി - *രാജമാണിക്യം (മമ്മൂട്ടി -2005)*

👉ഒരു കോടി രൂപ ഒരു തീയറ്ററിൽ നിന്ന് മാത്രം ആദ്യമായി കളക്ട് ചെയ്ത ആദ്യ മലയാളസിനിമ - *രാജമാണിക്യം*
👉ആദ്യത്തെ 30 കോടി - *ട്വന്റി 20(മമ്മൂട്ടി,മോഹൻലാൽ -2008)*

👉ആദ്യത്തെ 35കോടി - *പഴശ്ശിരാജ (മമ്മൂട്ടി -2009)*

👉ആദ്യത്തെ 50 കോടി - *ദൃശ്യം*
👉ആദ്യത്തെ 75,100 കോടി - *പുലിമുരുകൻ*

👉ആദ്യ വൈഡ് റിലീസ് സിനിമ- *അണ്ണൻ തമ്പി*

👉ആദ്യമായി 100 തീയറ്ററിൽ റിലീസായ സിനിമ- *പഴശ്ശിരാജ*

👉ആദ്യ ദിവസം (റിലീസിന്) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ - *ഗ്രേറ്റ് ഫാദർ- (4.31 കോടി രൂപ -200 തീയറ്റർ)*

👉ആദ്യ ദിവസം (റിലീസിന്)  കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ - *പുലിമുരുകൻ- (4.07 കോടി രൂപ- 202 തീയറ്റർ)*

👉ആദ്യ ദിവസം ഏറ്റവും കൂടുതൽ തീയറ്ററിൽ കേരളത്തിൽ റിലീസാ മലയാള സിനിമ - *(വില്ലൻ - 253)*

👉ഏറ്റവും വേഗത്തിൽ 10 കോടി  നേടിയ മലയാള സിനിമ - *ഗ്രേറ്റ് ഫാദർ*

Comments

Popular posts from this blog

PSC Gk